santhi
ശാന്തിയുടെ വീടിന് മുകളിലേക്ക് മരം വീണ് തകർന്ന നിലയിൽ

പത്തനാപുരം: മരം വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്നവർ തലനാരിഴയ്ക്ക് രക്ഷപെട്ടു. തലവൂർ കുരാ വസന്തവിലാസത്തിൽ ശാന്തിയുടെ വീടിന് മുകളിലേക്കാണ് സമീപത്തെ പുരയിടത്തിൽ നിന്ന മരം വീണത്. ഇന്നലെ ഉച്ചയ്ക്ക് മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിലായിരുന്നു ആഞ്ഞിലി പിഴുത് വീണത്. വീടിന്റെ മുകളിലേക്ക് വീണ് സിറ്റൗട്ട് തകർന്ന നിലയിലാണ്. അപകട സമയത്ത് ശാന്തിയുടെ മാതാവും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു.