കൊല്ലം: ശ്രീ വിദ്യാധിരാജ മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗം ഫാഷൻ പി.കെ. സുധാകരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ. രവീന്ദ്രനാഥൻ നായർ, പി.കെ. സുധാകരൻ പിള്ള (രക്ഷാധികാരികൾ), ഡോ. സി.കെ.ജി. നായർ (പ്രസിഡന്റ്) ആർ. രാജീവ് കുമാർ (വൈസ് പ്രസിഡന്റ്),
ജെ. രാജശേഖരൻ പിള്ള (ജനറൽ സെക്രട്ടറി), എസ്. സന്തോഷ് കുമാർ (സെക്രട്ടറി), ജ്യോതി പ്രകാശ് (ഖജാൻജി), ജി.ആർ. കൃഷ്ണകുമാർ (ജനറൽ കൺവീനർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
പൊന്നറ സരസ്വതി, പ്രൊഫ. ആർ. ശിവശങ്കരപിള്ള, പ്രൊഫ. ജി. മോഹൻ, ജി. ഗോപകുമാർ, തെക്കുംഭാഗം മോഹനൻ, ആർ. അനിൽകുമാർ, മായ, സി.പി. ബാബു എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.
ചട്ടമ്പിസ്വാമിയുടെ സമാധിദിനമായ മെയ് 5ന് ചട്ടമ്പിസ്വാമിയുടെ വിഖ്യാത കൃതിയായ വേദാധികാര നിരൂപണത്തിന്റെ നൂറാം വാർഷികം വിപുലമായ ചടങ്ങുകളോടെ ആചരിക്കാനും യോഗത്തിൽ തീരുമാനിച്ചു.