damodaran
നൂറ്റി മൂന്നാം വയസിലും പോളിംഗ് ബൂത്തിലെത്തി ജനാധിപത്യാവകാശം വിനിയോഗിച്ച ദാമോദരനെ സി.ആർ മഹേഷ് ആദരിക്കുന്നു

ഓച്ചിറ: കൊവിഡ് പശ്ചാത്തലത്തിൽ 80 വയസ് കഴിഞ്ഞവർക്ക് വീട്ടിൽതന്നെ വോട്ട് ചെയ്യാം എന്ന നിർദേശത്തെ സ്നേഹപൂർവം നിരസിച്ച് നൂറ്റി മൂന്നാം വയസിലും പൊളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ ചെറിയഴീക്കൽ കുന്നുംപുറത്ത് വീട്ടിൽ ദാമോദരന് ആദരവ്. ജനാധിപത്യ മൂല്യമുയർത്തി പരസഹായമില്ലാതെ പോളിംഗ് ബൂത്തിലെത്തി തന്റെ ജനാധിപത്യാവകാശം വിനിയോഗിച്ചതിനാണ് ദാമോദരനെ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും വീട്ടിലെത്തി ആദരിച്ചത്.

കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ മഹേഷ് ചടങ്ങിന് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സരിതാ ജനകൻ, എസ്. ഷിജി എന്നിവരും ആർ. അറുമുഖൻ, സുതൻ പാലപ്പള്ളി, ബൈജു, ഉണ്ണി, രാഹുൽ, സരിത മോഹൻ, റീന തുടങ്ങിയവരും പങ്കെടുത്തു