kpms
അംബേദ്കറുടെ ആശയങ്ങൾ ലേകത്ത് പ്രസക്തിയേറുന്നു കെ പി എം എസ്.

ചവറ : കെ .പി .എം .എസ് ചവറ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി .ആർ. അംബേദ്ക്കറിന്റെ 130-ാം അനുസ്മരണം ശങ്കരമംഗലം ജംഗ്ഷനിൽ നടത്തി.
ചവറ യൂണിയൻ യൂണിയൻ സെക്രട്ടറി അനിൽ യദുകുലം അനുസ്മരണം ഉദ്ഘാടനംചെയ്തു . പ്രസിഡന്റ് മാജി പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ചവറ യൂണിയൻ വൈസ് :പ്രസിഡന്റ് പാലയ്ക്കൽ ഗോപൻ പതാക ഉയർത്തി.അസി. സെക്രട്ടറിമാരായ സുഭാഷ് എസ്. വടക്കുംതല,​വസന്തരാജൻ,​വൈസ് പ്രസി. നിഷാന്ത് ട്രഷറർ ഹരിഷ് കോയിവിള,​വാത്സല്യം മോഹനൻ,​സുരേന്ദ്രൻ വൈഗമന എന്നിവർ സംസാരിച്ചു . യൂണിയന്റെ കീഴിലുള്ള എല്ലാ ശാഖാകേന്ദ്രങ്ങളിലും അംബേദ്ക്കർ ജയന്തി ആഘോഷങ്ങൾക്ക് അതാത് ശാഖാ പ്രസിഡന്റുമാരും സെക്രട്ടറിമാരും നേതൃതം നൽകി. കൊണ്ടോട്ടിൽ മണികണ്ഠൻ നന്ദി പറഞ്ഞു.