water
ചാത്തന്നൂർ കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡിൽ മാസങ്ങളായി പൊട്ടിയൊഴുകുന്ന കുടിവെള്ള പൈപ്പ് ലൈൻ

ചാത്തന്നൂർ: ചാത്തന്നൂർ കണ്ണേറ്റ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം റോഡിലെ പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴായിട്ടും നന്നാക്കാൻ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി. ജലദൗർലഭ്യം മൂലം കല്ലുവാതുക്കൽ പാറയിൽ കോളനി, ശ്രീരാമപുരം, പാമ്പുറം തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ ആറു ദിവസം കൂടുമ്പോഴാണ് പൈപ്പിൽ വെള്ളമെത്തുന്നത്. ഇത്രയും ജലക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് കുടിവെള്ളം വൻതോതിൽ നഷ്ടമായിട്ടും നന്നാക്കാൻ അധികൃതർ നടപടിയെടുക്കാത്തത്.

കുടിക്കാനും പാചക ആവശ്യത്തിനുമല്ലാതെ തുണിയലക്കാനോ കുളിക്കാനോ പൈപ്പുവെള്ളം ഉപയോഗിച്ചാൽ പിഴ ഈടാക്കുമെന്നും കണക്ഷൻ റദ്ദാക്കുമെന്നുമാണ് ജല അതോറിറ്റി അധികൃതരുടെ അറിയിപ്പ്. കല്ലുവാതുക്കൽ - ചിറക്കര റോഡ്, മീനാട്, കിഴക്കുംകര, ചാത്തന്നൂർ - പരവൂർ റോഡ് എന്നിവിടങ്ങളിലും നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്.