കൊട്ടാരക്കര: ബി.ആർ.അംബേദ്ക്കറിന്റെ 130-ാം വാർഷിക ജന്മദിനാഘോഷം ഇന്ത്യൻ ദളിത് ഫെ‌ഡറേഷന്റെയും സെന്റർ ഒഫ് കേരളാ ട്രേഡ് യൂണിയനുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടന്നു. കൊട്ടാരക്കര കോളറക്കോണം മഹാത്മാ അയ്യങ്കാളി നഗറിൽ ചേർന്ന സമ്മേളനം പി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഡോ.അംബേദ്ക്കർ, അയ്യങ്കാളി എന്നിവരുടെ സ്മരണക്കായി കൊട്ടാരക്കരയിൽ സ്മാരക മന്ദിരം നിർമ്മിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ഐ.ഡി.എഫ് ജനറൽ സെക്രട്ടറി പള്ളിക്കൽ സാമുവൽ അദ്ധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ മലവിള ശശിധരൻ, ടി.ഡി. ജോസഫ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.എം.ആർ.സജിത്ഘോഷ്, ദാസൻ താമരക്കുടി, എസ്.ഡി.ചേരൻ, ഡോ.വിജയനാഥ്, വി.ജസ്റ്റസ്, ഡെന്നി കാരാണി, പെരിനാട് ഗോപാലകൃഷ്ണൻ, എന്നിവർ സംസാരിച്ചു.