തൊടിയൂർ: കല്ലേലിഭാഗം കളീക്കൽ ഭദ്രകാളി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാകർമ്മങ്ങൾ ഇന്ന് മുതൽ 19വരെ തീയതികളിൽ ക്ഷേത്രം തന്ത്രി ക്ടാക്കോട്ട് ഇല്ലത്ത് എസ്.നീലകണ്ഠൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. ഇന്ന് വൈകിട്ട് 6.30-ന് പ്രാസാദപരിഗ്രഹം, പ്രാസാദശുദ്ധി, പ്രാസാദപൂജ, അസ്ത്രകലശം, നാളെ വൈകിട്ട് 6 മുതൽ രാക്ഷോഘ്നഹോമം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, 18ന് വൈകിട്ട് 6ന് ജീവകലശപൂജ, ശയ്യാപൂജ, ശയ്യാധിവാസം, 19ന് രാവിലെ 5ന് പള്ളിയുണർത്തൽ, ഉഷ:പൂജ, പ്രതിഷ്ഠാർത്ഥംപീഠപൂജ, മരപ്പാണി, ദാനങ്ങൾ, 8.15നും 9നും മദ്ധ്യേ പ്രതിഷ്ഠാകർമ്മം
എന്നീ ചടങ്ങുകൾ നടക്കും.