photo
യു.എ.ഇ സേവനം സെന്റർ സമാഹരിച്ച പണം വിഷ്ണുവിന്റെ പിതാവ് നന്ദജന് മുൻ സെക്രട്ടറി വി.എൻ.കനകൻ കൈമാറുന്നു.

കരുനാഗപ്പള്ളി: വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന പട: വടക്ക് കുന്നേത്ത് കിഴക്കതിൽ വിഷ്ണുവിനുള്ള ധനസഹായം പിതാവ് നന്ദജന് കൈമാറി. യു.എ.ഇ സേവനം സെന്റർ സമാഹരിച്ച പണമാണ് സേവനം സെന്റർ മുൻ സെക്രട്ടറി വി.എൻ.കനകൻ കൈമാറിയത്. മരു: തെക്ക് ചിറ്റക്കാട്ട് കിഴക്കതിൽ സുരേഷനും സേവനം സെന്ററിന്റെ ധനസഹായം ലഭിച്ചു. ചടങ്ങിൽ ശ്രീനാരായണ ഗുരുധർമ്മ പ്രചാരണ സഭ കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ആർ.ഹരീഷ്, ജോയിന്റ് സെക്രട്ടറി വി.ചന്ദ്രാക്ഷൻ എന്നിവർ പങ്കെടുത്തു.