പുനലൂർ‌: കെ.പി.എം.എസ് പുനലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്ക്കറിന്റെ 130-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം സി.സുഭിലാഷ് കുമാർ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ബിനു അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ഉറുകുന്ന് സുമേഷ്, നേതാക്കളായ ജി.ഷാജി, ഉറുകുന്ന് സന്തോഷ്, ഷൈനി, ഡി.തിലകൻ, മഹേഷ് ചിറ്റാലംകോട്,അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.