കരുനാഗപ്പള്ളി: കൊവിഡ് വാക്‌സിന്റെ ലഭ്യതക്കുറവ് മൂലം തഴവ ഗ്രാമപഞ്ചായത്ത് കുടുംബരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തഴവ അഭയ കേന്ദ്രത്തിൽ വെച്ച് നടന്നുവന്നിരുന്ന കൊവിഡ് വാക്‌സിനേഷൻ പ്രോഗ്രാം താത്ക്കാലികമായി നിറുത്തിവെച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിക്കുന്നു. വാക്‌സിൻ എത്തിയാലുടൻ വാക്‌സിനേഷൻ നടപടികൾ പുനരാരംഭിക്കുമെന്ന് അറിയിച്ചു.