കരുനാഗപ്പള്ളി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരഞ്ഞെടുപ്പ് പരിപാടികളിൽ സജീവമായി പങ്കെടുത്ത രാഷ്ട്രീയപാർട്ടി നേതാക്കൾ, പ്രവർത്തകർ, ജനപ്രധിനിധികൾ, പോളിംഗ് ഉദ്യോഗസ്ഥർ, ആശാ, അങ്കണവാടി വർക്കർമാർ, ഓട്ടോ, ടാക്സി തൊഴിലാളികൾ, ഹോട്ടൽ തൊഴലാളികൾ, മാളുകളിലെ ജോലിക്കാർ തുടങ്ങിയവർക്ക് വേണ്ടിയുള്ള സ്രവ പരിശോധനാ ക്യാമ്പ് ഇന്നും നാളെെയും രാവിലെ 10മണിമുതൽ ഉച്ചക്ക് 1മണിവരെ തഴവ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തും. എല്ലാവരും ആരോഗ്യ കേന്ദ്രത്തിൽ എത്തി കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ജി .സംഗീത, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ്‌വാര്യത്ത് എന്നിവർ അറിയിച്ചു.ഫോൺ :9496150799