കൊട്ടാരക്കര: ഇന്ത്യൻ ദളിത് സർവീസ് സൊസൈറ്റി സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ബി.ആർ.അംബേദ്ക്കറുടെ ജന്മദിനത്തോടനുബന്ധിച്ച് ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിച്ചു. പുലമൺ ജംഗ്ഷനിൽ നടന്ന സദസ് പി.ഐഷാപോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സമിതി പ്രസിഡന്റ് വല്ലം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. പോൾ രാജ് പൂയപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.

ജയൻ കോട്ടാത്തല, അനിൽ പെരുങ്കുളം എന്നിവർസംസാരിച്ചു.