photo
ഭരണഘടനാ ശിൽപ്പി ഡോ.ബി. ആർ.അംബേദ്ക്കറുടെ 130-ം ജയന്തി ആഘോഷം പട്ടികജാതി ക്ഷേമസമിതി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചപ്പോൾ

കരുനാഗപ്പള്ളി : ഭരണഘടനാ ശിൽപ്പി ഡോ.ബി. ആർ.അംബേദ്ക്കറുടെ 130-ം ജയന്തി ആഘോഷം പട്ടികജാതി ക്ഷേമസമിതി കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. തൊടിയൂർ പ്ലാവിള ജംഗ്ഷനിൽ സംഘടിപ്പിച്ച ചടങ്ങിൽവെച്ച് അംബേദ്ക്കറുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടത്തിയ അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ വസന്താരമേശ് ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയാ കമ്മിറ്റി സെക്രട്ടറി എം. സുരേഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയാ കമ്മിറ്റി പ്രസിഡന്റ് കെ .അനിൽ അദ്ധ്യക്ഷനായി. വില്ലേജ് കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ, സി .പി. എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ .രഞ്ജിത്ത്, കുഞ്ഞുമോൻ, കുട്ടപ്പൻ, ബിനു, കോമളൻ, രാജൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ വില്ലേജ് കമ്മിറ്റികളുടെ നേതൃത്വത്തിലും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.