കൊട്ടാരക്കര: സംസ്കാരയുടെ ആഭിമുഖ്യത്തിൽ ജനാധിപത്യ പ്രക്രിയയിൽ കലാ സാഹിത്യകാരന്മാരുടെ പങ്ക് എന്ന വിഷയത്തിൽ ഓൺലൈനായി ചർച്ച നടന്നു. സംസ്കാര സെക്രട്ടറി ഡോ.പി.എൻ.ഗംഗാധരൻനായർ അദ്ധ്യക്ഷത വഹിച്ചു.സാഹിത്യകാരിയും സാംസ്കാരിക പ്രവർത്തകയുമായ എം.ജി കോളേജ് പ്രൊഫ.എ.ജി.ഒലീന വിഷയം അവതരിപ്പിച്ചു.തുടർന്ന് ഡോ.എസ്.മുരളീധരൻ നായർ, ജി.പ്രഭാകരൻപിള്ള, കനകലത, അനൂപ് അന്നൂർ,പ്രഭാകുമാരി, കൊട്ടാരക്കര ബി .സുധർമ്മ, ടി.വി.ഷീല, ജഗധരൻ, ജി.വിക്രമൻപിള്ള, എം.പി.വിശ്വനാഥൻ, സി.ശശിധരൻപിള്ള, ഷക്കീല അസീസ്, കെ.ബാലൻ, മുട്ടറ ഉദയഭാനു, തുളസി താമരക്കുടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സാഹിത്യകാരൻ മുരുകൻ കാട്ടാക്കടയ്ക്കെതിരെ

ഉണ്ടായ വധ ഭീഷണിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.