കൊല്ലം : കേരള തണ്ടാൻ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കറുടെ 13-ാം ജയന്തി ആഘോഷിച്ചു. സംസ്ഥാന പ്രസിഡന്റ് എം. ജനാർദ്ദനൻ ജയന്തി ആഘോഷം ഉദ്‌ഘാടനം ചെയ്തു. ഭാരതത്തിന്റെ ഭരണഘടനാ ശില്പിയും സാമൂഹിക പരിഷ്കർത്താവുമായ അംബേദ്കർ മനുഷ്യാവകാശങ്ങളുടെ ഉറച്ച വക്താവായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. അഡ്വ. എസ്. സുദർശനൻ മുഖ്യ പ്രഭാഷണം നടത്തി. വിജയകുമാർ, വി. ബാബു, പി. ബാബു, കെ. ബാലൻ, എസ്. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.