കൊല്ലം: എസ്.എൻ.ഡി.പി യോഗം 1272-ാം നമ്പർ മാടൻനട തെക്കേവിള ശാഖയുടെയും പാലത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൽ 17ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടുമണി വരെ ശാഖാഹാളിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ കുത്തിവെയ്പ്പ് നൽകും. 45ന് മുകളിൽ പ്രായമുള്ളവർ ആധാർ കാർഡുമായെത്തി വാക്സിനെടുക്കണമെന്ന് ശാഖാ പ്രസിഡന്റ് അഡ്വ. വി. മണിലാലും സെക്രട്ടറി എൽ. മനോജ് അറിയിച്ചു.