കൊട്ടാരക്കര: ഡോ.ബി.ആർ.അംബേദ്ക്കറിന്റെ 130-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പി.കെ.എസ് കൊട്ടാരക്കര ഏരിയാകമ്മിറ്റി സംഘടിപ്പിച്ച ജന്മദിന സമ്മേളനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. പി.കെ.എസ് ജില്ലാ സെക്രട്ടറി ജി.സുന്ദരേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് കെ.രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ.സി.നാരായണൻ, ജില്ലാ കമ്മിറ്റി അംഗം കെ.രാധാകൃഷ്ണൻ, ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി സി.മുകേഷ്, ഏരിയാ ട്രഷറർ സന്തോഷ് ദാസ്, മംഗലൻ എന്നിവർ സംസാരിച്ചു. ബി.രാജേന്ദ്രൻ സ്വാഗതവും വിജയകുമാർ നന്ദിയും പറഞ്ഞു.