ശാസ്താംകോട്ട: ഡോ.ബി.ആർ അംബേദ്കറുടെ 130-ാം ജന്മദിനത്തോടനുബന്ധിച്ച് അംബേദ്കർ സ്റ്റഡി സെന്റർ മൈനാഗപ്പള്ളി - ശാസ്താംകോട്ട യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ് ഉദ്ഘാടനം നിർവഹിച്ചു. കെ.ശിവദാസൻ മൈനാഗപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വയലിത്തറ രവി , വിക്രമൻ ,സജി പാലവിള ,സനൽ ,രാജേഷ് എന്നിവർ സംസാരിച്ചു. വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച ബൈക്ക് റാലി ഭരണിക്കാവിലെ ഡോ.അംബേദ്കർ സ്മാരക കമ്മ്യൂണിറ്റി ഹാളിന് മുന്നിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ വിവിധ ദളിത് സാംസ്കാരിക പ്രവർത്തകർ പ്രസംഗിച്ചു.