കൊല്ലം: മുളങ്കാടകം ദേവീ ക്ഷേത്രത്തിലെ പുനഃരുദ്ധാരണ മഹായജ്ഞത്തിന്റെ ആദ്യ സംഭാവനാ കൂപ്പൺ വിതരണം ക്ഷേത്ര മണ്ഡപത്തിൽ നടന്നു. നയിൽകുളങ്ങരയിൽ വിജയനിൽ നിന്ന് ക്ഷേത്രം ട്രസ്റ്റ് പുനഃരുദ്ധാരണ കമ്മിറ്റി ചെയർമാൻ പള്ളിക്കൂടത്തിൽ ശിവപ്രസാദ് ആദ്യ സംഭാവന ഏറ്റു വാങ്ങി. ട്രസ്റ്റ് സെക്രട്ടറി എസ്. നടരാജൻ, ട്രസ്റ്റ് മെമ്പർമാരായ പുതിയപാലം മോഹൻ, പി. വിജയബാബു, പുനഃരുദ്ധാരണ ജനറൽ കൺവീനർ ഗോപിനാഥ് പാമ്പട്ടയിൽ, ഫിനാൻസ് കൺവീനർ എസ്. രാധാകൃഷ്ണൻ, പബ്ലിസിറ്റി കൺവീനർ മനോജ് മണ്ണാശേരി, നിർമ്മാണ കമ്മിറ്റി കൺവീനർ ടി.എസ്. ഹരിശങ്കർ എന്നിവർ സംസാരിച്ചു.