കൊട്ടാരക്കര: പട്ടികജാതി, വർഗ ഐക്യവേദി ജില്ലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ നടന്ന ബി.ആർ.അംബേദ്ക്കർ ജന്മ വാർഷിക ദിനാചരണം കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര നാഥൻ പ്ളാസാ ഹാളിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ ചെയർമാൻ കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കലാകാരന്മാരെയും കവികളെയും സാംസ്കാരിക പ്രവർത്തകരെയും ആദരിച്ചു.എഴുകോൺ നാരായണൻ മുതിർന്ന പൗരന്മാരെ പൊന്നാട ചാർത്തി ആദരിച്ചു. ഐത്തിയൂർ സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.പേരാംതൊടി ബാബു, പൂയപ്പള്ളി പ്രശാന്ത് കുമാർ, ജി.സോമരാജൻ, രതീഷ് ചാലൂക്കോണം,നെല്ലിക്കുന്നം സുലോചന, പാരിപ്പള്ളി ശശി എന്നിവർ സംസാരിച്ചു.