കരുനാഗപ്പള്ളി: ഡോ.ബി.ആർ.അംബേദ്ക്കർ സ്റ്റഡി സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ഈ വർഷം ഏർപ്പെടുത്തിയ ഡോ.ബി.ആർ.അംബേദ്ക്കർ അവാർഡിന് ഡോ.എം.കെ.രാജു അർഹനായി. 1988 ൽ കൊല്ലം ജില്ലയിലൽ കായിക അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുകയും ആയിരക്കണക്കിന് വിദ്യാർത്ഥികളെ കായിക മേഖലയിൽ വളർത്തിയെടുക്കുകയും സുനാമി, പ്രളയം, കൊവിഡ് കാലയളവിൽ നടത്തിയ ആതുര സേവന പ്രവർത്തനങ്ങളും വിലയിരുത്തിയാണ് എം.കെ.രാജു അവാർഡിന് നൽകാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.