ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട കടപ്പാക്കുഴി റസിഡൻസ് വെൽഫയർ അസോസിയേഷന്റെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ എം.എൽ.എ നിർവഹിച്ചു. ജി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഉഷാലയം ശിവരാജൻ, അഡ്വ.ബി.തൃദീപ് കുമാർ ,അസോസിയേഷൻ ഭാരവാഹികളായ എ.കെ പ്രദീപ്, ഉദയകുമാർ ,രജിന, വിമൽ കുമാർ എന്നിവർ സംസാരിച്ചു.