കൊട്ടാരക്കര: ഗുരുധർമ്മ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 148-ാം ജയന്തി ആഘോഷം കോട്ടാത്തല തലയണവിള അങ്കണത്തിൽ നടന്നു.സമ്മേളനം സംഘം ചെയർമാൻ എഴുകോൺ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു.വനിതാ സംഘം കൺവീനർ എസ്.ശാന്തിനി കുമാരൻ, കാര്യറ രാജീവ്, കവി ഉണ്ണി പുത്തൂർ, ഓടനാവട്ടം എം.ഹരീന്ദ്രൻ, പുതുക്കാട്ടിൽ വിജയൻ, ഉമാദേവി, ലളിത കോട്ടാത്തല, രതി സുരേഷ് എന്നിവർ സംസാരിച്ചു.