കൊല്ലം: തിരഞ്ഞെടുപ്പ് ജോലികളിലേർപ്പെട്ട ജീവനക്കാർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു. ഇന്ന് മുതൽ നിശ്ചിത തീയതികളിൽ രാവിലെ 10നും വൈകിട്ട് നാലിനും ഇടയ്ക്ക് അതത് കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തണം. ചുവടെ ചേർത്തിട്ടുള്ള കേന്ദ്രങ്ങൾ കൂടാതെ എല്ലാ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മൊബൈൽ ലാബുകളിലും ഈ ദിവസങ്ങളിൽ സ്രവ പരിശോധന ഉണ്ടായിരിക്കുമെന്നും കളക്ടർ അറിയിച്ചു.
തീയതി, ജീവനക്കാരുടെ വകുപ്പ്, പരിശോധനാ കേന്ദ്രം എന്നിവ ചുവടെ:
ഇന്ന് - ജലസേചന വകുപ്പ് ജീവനക്കാർ - ആശ്രാമം ഹോക്കി സ്റ്റേഡിയം. വിദ്യാഭ്യാസ വകുപ്പ് - ടി.എം. വർഗീസ് ഹാൾ. നാളെ - അഡിഷണൽ ഡെവലപ്‌മെന്റ് കമ്മിഷണർ ഓഫീസ് (ആശ്രാമം ഹോക്കി സ്റ്റേഡിയം), ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മിഷണർ ഓഫീസ് (ടി.എം വർഗീസ് ഹാൾ). 18ന് മോട്ടോർ വാഹന വകുപ്പ് (ആശ്രാമം ഹോക്കി സ്റ്റേഡിയം), ആരോഗ്യവകുപ്പ് (ടി.എം വർഗീസ് ഹാൾ). 19ന് പൊതുമരാമത്ത് വകുപ്പ് (ആശ്രാമം ഹോക്കി സ്റ്റേഡിയം), കൃഷി വകുപ്പ് (ടി.എം വർഗീസ് ഹാൾ). 20ന് മൃഗസംരക്ഷണ വകുപ്പ് (ആശ്രാമം ഹോക്കി സ്റ്റേഡിയം), മറ്റ് വകുപ്പുകളിലെ ജീവനക്കാർ (ടി.എം വർഗീസ് ഹാൾ).