jail

കരുനാഗപ്പള്ളി: ഭിന്നശേഷിക്കാരിയായ ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ടാപ്പിംഗ് തൊഴിലാളിക്ക് കരുനാഗപ്പള്ളി സ്പെഷ്വൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ശ്രീരാജ് നാലുവർഷം തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുകയിൽ നിന്ന് 25000 രൂപ ഇരയ്ക്ക് നൽകാനും കോടതി ഉത്തരവായി.

2019ൽ ശൂരനാട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ ചുമത്തി മൂന്നും ഒന്നും വർഷം വീതമാണ് തടവുശിക്ഷ. ഒരേ കാലയളവിൽ അനുഭവിച്ചാൽ മതി. പ്രോക്സിക്യൂഷന് വേണ്ടി സ്പെഷ്വൽ പബ്ളിക് പ്രോസിക്യൂട്ടർ പി. ശിവപ്രസാദ് ഹാജരായി.