പരവൂർ: പുത്തൻകുളം കാവേരി ബാറിന്റെ തെക്കുഭാഗത്തുള്ള പുരയിടത്തിലെ കശുമാവിൻ തോട്ടത്തിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാമ്പുറം പണയിൽ വീട്ടിൽ ജനാർദ്ദനന്റെ മകൻ വിനോദാണ് (38) മരിച്ചത്. സമീപവാസികൾ വിവരം അറിയിച്ചതനുസരിച്ച് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊല്ലം ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോയിൽ നിന്ന് സയന്റിഫിക് വിദഗ്ദ്ധരെത്തി തെളിവുകൾ ശേഖരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
രജിതയാണ് വിനോദിന്റെ ഭാര്യ. മകൾ: അനുപമ.