ഇരവിപുരം : ഗോകുലാശ്രമത്തിലെ വിഷു മഹോത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് കൃഷ്ണാർച്ചനയായി നടത്തി. രാവിലെ ഹരിനാമകീർത്തനം, നാരായണീയം, ഗണപതിഹോമം, വിഷുക്കണി, വിഷുക്കൈനീട്ടം എന്നിവ നടന്നു. 10 മണി മുതൽ കൃഷ്ണാർച്ചന എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി ബോധേന്ദ്ര തീർത്ഥ സത്സംഗം അവതരിപ്പിച്ചു. കെ.ആർ. അജിത് കുമാർ, പരവൂർ വിവേക് ഗോപൻ, പരവൂർ ബിജു, പരവൂർ ജൂണോ, ജി.എസ്. രാജ്മണി ടീച്ചർ, എസ്. സുമ എന്നിവർ പങ്കെടുത്തു. 5 മണി മുതൽ കൃഷ്ണഭജനം, ദീപാരാധന, പ്രസാദ വിതരണം എന്നിവ നടത്തിയെന്ന് ഗോകുലാശ്രമ പി.ആർ.ഒ കെ.ആർ. അജിത് കുമാർ അറിയിച്ചു.