velamanoor
സ്‌നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും അന്തേവാസികളും ചേർന്ന് പൊന്നാടചാർത്തി കോമളനെ സ്‌നേഹാശ്രമത്തിലേയ്ക്ക് വരവേൽക്കുന്നു

കൊല്ലം : അന്തിയുറങ്ങാൻ ഇടമില്ലാതെ കടത്തിണ്ണയിൽ കഴിഞ്ഞിരുന്ന കോമളനെ (53) വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. നാസറിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് കൊവിഡ് പരിശോധനയ്ക്ക് ശേഷം വേളമാനമൂർ ഗാന്ധിഭവൻ സ്‌നേഹാശ്രമത്തിൽ എത്തിച്ചു. മാതാപിതാക്കൾ മരിച്ച് ഭാര്യയും മക്കളും ഉപേക്ഷിച്ച കോമളന് വീഴ്ചയിൽ നട്ടെല്ലിന് ക്ഷതം സംഭവിച്ചതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ട് . ഡൽഹിയിലായിരുന്നു ഇദ്ദേഹത്തിന് ജോലി. വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ബിജു, അസി. സെക്രട്ടറി അനീഷ്, ഏരൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്‌നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങളും അന്തേവാസികളും ചേർന്ന് പൊന്നാടചാർത്തി കോമളനെ സ്‌നേഹാശ്രമത്തിലേയ്ക്ക് വരവേറ്റു.