ശാസ്താംകോട്ട: റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൊവിഡ് - 19 മെഗാ വാക്സിനേഷൻ ക്യാമ്പ് നാളെ മുതൽ 21 വരെ ഭരണിക്കാവ് പനപ്പെട്ടി ഗവ.എൽ.പി സ്കൂളിൽ നടക്കും.രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണ് ക്യാമ്പ്. സംസ്ഥാന ആരോഗ്യ വകുപ്പ്,​പത്മാവതി മെഡിക്കൽ ഫൗണ്ടേഷൻ, നാഷണൽ ട്രസ്റ്റ് കൊല്ലം എൽ.എൽ.സി, പനപ്പെട്ടി യുവശക്തി കലാ-സാംസ്കാരിക വേദി എന്നിവ സംയുക്തമായിട്ടാണ് മെഗാ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന ക്യാമ്പിൽ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യങ്ങളും മറ്റ് അടിയന്തര ശുശ്രൂഷയ്ക്കുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.