v

കൊല്ലം : കൊവിഡ് രണ്ടാംഘട്ടത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി
ബന്ധപ്പെട്ട് തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിൽ മെഡിക്കൽ ഓഫീസർ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ പ്രത്യേക യോഗം ചേർന്നു. രോഗവ്യാപനം തടയുന്നതിനുള്ള കർമ്മപദ്ധതി തയ്യാറാക്കി. പഞ്ചായത്തിലെ വാർഡുതല വികസന സമിതിയുടെയും ലൈബ്രറികളുടെയും മറ്റ് സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ 45ന് മുകളിൽ പ്രായമുള്ളവർക്ക് മേഖലാതല ക്യാമ്പുകൾ വഴി വാക്‌സിനേഷൻ നൽകും.

മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ എല്ലാ തോടുകളും ഓടകളും എം.ജി.
എൻ.ആർ.ഇ.ജി.എസ് പദ്ധതിയിൽ ഉൾപ്പെടുത്തി വൃത്തിയാക്കുമെന്നും ഹരിതകർമ്മസേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കി ബോധവത്കരണം സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് എൽ. ജലജകുമാരി അറിയിച്ചു.