കൊട്ടിയം: കുടുംബശ്രീ, അങ്കണവാടി, തൊഴിലുറപ്പ് പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ശ്രമങ്ങളാണ് തൃക്കോവിൽവട്ടം പഞ്ചായത്തിൽ ഇടതുമുന്നണി നടത്തുന്നതെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. പഞ്ചായത്തംഗങ്ങളായ സീത ഗോപാൽ, ഗംഗാ ദേവി, റാഫി, ജ്യോതിഷ് മുഖത്തല, ഷാജഹാൻ, ബിനി തോമസുകുട്ടി എന്നിവരാണ് കമ്മിറ്റി ബഹിഷ്കരിച്ച ശേഷം പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്.