vishn
കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിലെ വിഷു ദിനാഘോഷവും ഗുരുവന്ദനവും നിയുക്ത അസി. കളക്ടർ ഡോ. അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: വിഷുദിനാഘോഷത്തോടനുബന്ധിച്ച് 60 മുതൽ 96 വരെ പ്രായമുള്ള 51 ഗുരുനാഥന്മാരെ കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രം ആദരിച്ചു. നിയുക്ത കൊല്ലം അസിസ്റ്റന്റ് കളക്ടർ ഡോ. അരുൺ എസ്. നായർ വിഷുദിനാഘോഷവും ഗുരുവന്ദനവും ഉദ്ഘാടനം ചെയ്തു. സമുദ്രതീരം ചെയർമാൻ റുവൽ സിംഗ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. കെ.പി. സജിനാഥ്, കല്ലുവാതുക്കൽ അജയകുമാർ, ജ്വാല സാംസ്കാരിക വേദി സെക്രട്ടറി രശ്മിരാജ്, ഡോ. ജി. ലാലുപിള്ള, ഡോ. ആർ. ജയചന്ദ്രൻ, സുധി വേളമാനൂർ, സീതമ്മ വിജയൻ, ശശിധരൻപിള്ള, അനിൽ കടയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. സമുദ്രതീരം പ്രസിഡന്റ്‌ ഡോ. കബീർ പാരിപ്പള്ളി സ്വാഗതവും ആർ.ഡി. ലാൽ നന്ദിയും പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാനാകാത്തവരെ സമുദ്രതീരം പ്രവർത്തകർ വീടുകളിലെത്തി ആദരിച്ചു.