കൊല്ലം: വാട്ടർ അതോറിറ്റിയിൽ ദീർഘകാലമായി പമ്പ്-വാൽവ് ഓപ്പറേറ്റർ, മീറ്റർ റീഡർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന എച്ച്.ആർ ജീവനക്കാരുടെ അന്നംമുട്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ച് കേരളാ വാട്ടർ അതോറിറ്റി എച്ച്.ആർ എംപ്ലോയീസ് കോൺഗ്രസ് ഡി.സി.സി ഹാളിൽ സംസ്ഥാന സമരപ്രഖ്യാപന സമ്മേളനം നടത്തി. സംസ്ഥാന പ്രസിഡന്റ് എ. റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. സംഘടനാ സംസ്ഥാന വൈസ് പ്രസിഡന്റ് പേരൂർ അപ്പുക്കുട്ടൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സംഘടനാ ഭാരവാഹികളായ പള്ളിക്കൽ അജയകുമാർ, ഞാറയ്ക്കൽ സുനിൽ, ശൂരനാട്ജോൺകുട്ടി, എഴുത്താണി വഹാബ്, പുളിമൂട്ടിൽ രാജേന്ദ്രൻ, ജി. സഹദേവൻ, ചന്ദനത്തോപ്പ് നൗഷാദ്, കെ. ഇബ്രാഹിംകുട്ടി, ആർ. ഹരി, ജി. ബാബുരാജൻ, എം.ബി. രാജൻപിള്ള, എൻ.എസ്. മനോജ്, ബി. ഷാജി, കെ. പ്രസാദ്, എസ്. മനു, ഡി. രാജീവൻ എന്നിവർ സംസാരിച്ചു.