ചട്ടമ്പി സ്വാമി മഹാസമാധി വാർഷികം
കരുനാഗപ്പള്ളി: ചട്ടമ്പിസ്വാമിയുടെ 97-ാം മഹാസമാധി വാർഷികം പന്മന ആശ്രമത്തിൽ ആചരിച്ചു. കാരിമാത്ര ഡോ.വിജയൻ തന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് പൂജാദികർമ്മങ്ങൾ നടന്നത്. പന്മന മനയിൽ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസി ലെ സമാധി മണ്ഡപത്തിൽ കിടങ്ങന്നൂർ വിജയാനന്ദാശ്രമം മഠാധിപതി സ്വാമി ശിവാനന്ദയുടെ കാർമികത്വത്തിൽ ഗുരു പൂജയോടു കൂടിയാണ് ചടങ്ങുകൾക്ക് തുടക്കമായത് .
മഹാസമാധിയിലെ ചട്ടമ്പി സ്വാമി പ്രതിമയ്ക്ക് മുന്നിൽ കാര്യമാത്ര ഡോ.വിജയൻ തന്ത്രി ഭദ്രദീപം തെളിച്ചു.ചട്ടമ്പിസ്വാമിയുടെ മഹാസമാധി സ്ഥലമായ പന്മന മനയിൽ ബാലഭട്ടാരക വിലാസം സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിലുള്ള സമാധി സ്മാരക ഗ്രന്ഥശാലയിലെ സമാധി മണ്ഡപത്തിൽ പൂജാകർമ്മങ്ങൾ നടത്തി.
തുടർന്ന് ജ്യോതി സ്വാമി നിത്യ സ്വരൂപാനന്ദയുടെ നേതൃത്വത്തിൽ ഘോഷയാത്രയായി ദിവ്യ ജ്യോതി പന്മന ആശ്രമത്തിലെത്തിച്ചു .മഹാസമാധി ദിവ്യജ്യോതി സ്വാമി നിത്യ സ്വരൂപാനന്ദ തന്ത്രി കാരി മാത്രഡോ. വിജയൻ തന്ത്രിയ്ക്ക് കൈമാറി .തുടർന്ന് മഹാസമാധിയിൽ ദേവമഠം വിഷ്ണു ശർമ്മ, എം.പി. ഗിരിഷ് കുമാർ, സമാധി ക്ഷേത്രം മേൽശാന്തി താമരമഠം നാരായണൻ നമ്പൂതിരി , മഹേഷ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ മഹാസമാധി ദിവ്യ മുഹൂർത്തത്തിൽ ജ്യോതി സമർപ്പണം, കളഭാഭിഷേകം, ശ്വേത പുഷ്പാഭിഷേകം തുടങ്ങിയ പൂജകൾ നടത്തി.
ചടങ്ങുകൾക്ക് പന്മന ആശ്രമം പ്രസിഡന്റ് കുമ്പളത്ത് എസ്. വിജയകൃഷ്ണപിള്ള, സി.പി .സുധീഷ് കുമാർ,പന്മന മഞ്ജേഷ്,സജീന്ദ്രകുമാർ, കെ.ജി.ശ്രീകുമാർ, ചന്ദ്രശേഖരൻ പിള്ള ,കുണ്ടറ ജി. ഗോപിനാഥ് കൃഷ്ണരാജ് എന്നിവർ നേതൃത്വം നൽകി.