navas
ഫോട്ടോ: പടി. കല്ലട കുടുംബാരോഗ്യ കേന്ദ്രത്തിലെ ഗ്യാസ് ചോർച്ച ഫയർഫോഴ് സംഘം പരിഹരിക്കുന്നു.

ശാസ്താംകോട്ട: പടി. കല്ലട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്യാസ് സിലിണ്ടർ ചോർന്നു. ശാസ്താംകോട്ടയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘം ചോർച്ച പരിഹരിച്ചു.ഇന്നലെ വൈകിട്ട് 6 നാണ് ഗ്യാസ് ചോർന്നത്.ഈ സമയം വനിതാ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. ജീവനക്കാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് സംഘം എത്തി ഗ്യാസ് ചോർച്ച പരിഹരിക്കുകയായിരുന്നു.