മയ്യനാട്: വലിയതോട്ടത്തുകാവ് മഹാദേവർ ക്ഷേത്രത്തിലെ മേട തിരുവാതിര ഉത്സവം 11ന് ആരംഭിച്ചു. 18നാണ് സമാപനം. 16, 17 തീയതികളിൽ രാവിലെ 4.30ന് പള്ളിയുണർത്തൽ, 5ന് നിർമ്മാല്യ ദർശനം, 6ന് മഹാഗണപതിഹോമം, 7ന് ഉഷപൂജ, 7.30ന് മൃത്യുഞ്ജയഹോമം, 8ന് തോറ്റംപാട്ട്, 9ന് നവകം പഞ്ചഗവ്യം, 10ന് കലശാഭിഷേകവും ഉച്ചപൂജയും, 11ന് ശ്രീഭൂതബലി, വൈകിട്ട് 5ന് തോറ്റംപാട്ട്, 6ന് അലങ്കാര ദീപാരാധന, 8ന് അത്താഴപൂജ, 8.30ന് ശ്രീഭൂതബലി എന്നിവയുണ്ടാകും. ഇന്ന് രാവിലെ 10.30ന് ഭുവനേശ്വരി ദേവിക്ക് വിശേഷാൽ പൂജ. 17ന് രാവിലെ 10.30ന് ഹനുമാൻ സ്വാമിക്ക് വിശേഷാൽ പൂജ. 18ന് രാവിലെ നിത്യപൂജകൾക്ക് ശേഷം 9.30ന് പൊങ്കാല, 11ന് നാഗദേവങ്ങൾക്ക് ആയില്യംഊട്ട്, 11.30ന് അരയിരുത്തും പിടിപാട്ടും, വൈകിട്ട് 7ന് കൊടിയിറക്ക്, ഗുരുസി എന്നിവ നടക്കും.