പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ വാഴക്കുല കയറ്റിയെത്തിയ ലോറി നിയന്ത്രണം വിട്ട് കഴുതുരുട്ടി ആറ്റിൽ മറിഞ്ഞു. ലോറി ഡ്രൈവർക്ക് നിസാര പരിക്കേറ്റു.ബുധനാഴ്ച രാത്രി 8.30ഓടെ തെന്മല 13കണ്ണറ പാലത്തിന് സമീപത്തായായിരുന്നു സംഭവം.തെങ്കാശിയിൽ നിന്ന് കേരളത്തിലേക്ക് വാഴക്കുലയുമായി എത്തിയ ലോറി പാതയോരത്ത് സ്ഥാപിച്ചിരുന്ന ക്രാഷ്ബാരിയറും തകർത്ത് 30 അടി താഴ്ചയിൽ ഒഴുകുന്ന കഴുതുരുട്ടി ആറ്റിലേക്ക് മറിഞ്ഞത്. മറ്റ് വാഹനങ്ങളിലെത്തിയ യാത്രക്കാർ ഡ്രൈവറെ ലോറിക്കുള്ളിൽ നിന്ന് രക്ഷപ്പെടുത്തി.