മൺറോത്തുരുത്ത്: കണക്കുവയലിൽ ശ്രീഭഗവതി യോഗീശ്വരസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഉത്സവവും 17 മുതൽ 19 വരെ നടക്കും. തന്ത്രി കിടങ്ങറ സജി,​ മേൽശാന്തി ജിഷ്ണു എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. എല്ലാ ദിവസവും പള്ളിയുണർത്തൽ,​ നിർമ്മാല്യദർശനം,​ അഭിഷേകം,​ അഷ്ടദ്രവ്യഗണപതിഹോമം,​ ഉഷപൂജ,​ ഭാഗവത പാരായണം,​ വൈകിട്ട് ദീപാരാധന കാഴ്ച്ചശ്രീബലി,​ അത്താഴപൂജ തുടങ്ങിയവ നടത്തും. 17ന് രാവിലെ 10.45നും 11.15നും മദ്ധ്യേ കാപ്പുകെട്ടി കുടിയിരുത്ത്,​ ഉച്ചപൂജ,​ സർപ്പപൂജ,​ നാഗരൂട്ട്,​ പുള്ളുവൻപാട്ട്. 18ന് രാവിലെ 9.30ന് മൃത്യുഞ്ജയഹോമം. 19ന് രാവിലെ 8ന് ദേവീപൊങ്കാല,​ 8.30ന് നവകം,​ പഞ്ചഗവ്യം,​ ഉപദേവതകൾക്ക് വിശേഷാൽ കലശാഭിഷേകം,​ ഉച്ചപൂജ,​ ശ്രീഭൂതബലി,​ വൈകിട്ട് ഭഗവതിസേവ,​ ലളിതസഹസ്രനാമാർച്ചന,​ ദീപാരാധന,​ കാഴ്ച്ചശ്രീബലി,​ അത്താഴപൂജ,​ ഗുരുസി,​ മംഗളപൂജ എന്നിവ നടക്കും.