remanan-k-65
രമണൻ

എഴുകോൺ: പോച്ചക്കോണത്ത് ഗൃഹനാഥനെ കനാലിൽ മലിച്ച നിലയിൽ കണ്ടെത്തി. ഇടയ്ക്കിടം എ.എം ജംഗ്ഷനിൽ രമ്യാ ഭവനിൽ രമണനാണ് (65) മരിച്ചത്. നിർമ്മാണ തൊഴിലാളിയായിരുന്ന രമണനെ 14ന് വൈകിട്ട് ഏഴ് മുതൽ കാണാനില്ലായിരുന്നു. എഴുകോൺ പൊലീസിൽ പരാതി നൽകി അന്വേഷണം നടത്തുന്നതിനിടെയാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കാൽവഴുതി കനാലിൽ വീണതാകാമെന്നാണ് നിഗമനം. പോച്ചംകോണം കനാൽ തുരങ്ക കവാടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട്. ഭാര്യ: സരസ്വതി, മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: അജയൻ, ഷൈൻ.