ഓയൂർ: പൂയപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സൗജന്യ കൊവിഡ് 19 വാക്സിനേഷൻ മെഗാക്യാമ്പ് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നു. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരും സൗകര്യം പ്രയോജനപ്പെടുത്തി വാക്സിൻ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. 17ന് രാവിലെ 9 മുതൽ 2 വരെ ടി. ഇ.എം. വി എച്ച് എസ്.എസ് മൈലോട്, 20 ന് രാവിലെ 9 മുതൽ 2വരെ ജി.ഡബ്ള്യു .എൽ.പി.എസ് ഓട്ടുമല, 22ന് രാവിലെ 9 മുതൽ 2 സെന്റ്ജോർജ് എൽ. പി. സ്കൂൾ കുരിശുംമൂട് എന്നിവിടങ്ങളിൽ നടക്കും. വാക്സിനേഷൻ സ്ഥലങ്ങളിൽ ഓൺലൈൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വാക്സിനേഷന് വരുന്നവർ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.