കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെണ്ടാറിൽ വാടകയ്ക്ക് താമസിക്കുന്ന കുണ്ടറ പെരുമ്പുഴ വേലംകോണത്ത് കല്ലുംതറ വീട്ടിൽ നകുലന്റെ മകൻ ഗിരീഷ് കുമാറാണ് (34) മരിച്ചത്.
ഇന്നലെ വൈകിട്ട് 3.30ന് കൊട്ടാരക്കര - പുത്തൂർ റോഡിൽ പാണ്ടറയിലായിരുന്നു അപകടം. പുത്തൂർ ഭാഗത്ത് നിന്ന് വന്ന ബൈക്കിൽ പിന്നാലെയെത്തിയ ബസ് ഇടിക്കുകയായിരുന്നു. റോഡിൽ തലയടിച്ച് വീണ ഗിരീഷ് കുമാർ തത്ക്ഷണം മരിച്ചു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പുത്തൂർ പൊലീസ് കേസെടുത്തു. രോഹിണിയാണ് ഭാര്യ. ആറുമാസം പ്രായമുള്ള കുഞ്ഞുണ്ട്.