sabeena
സബീന

ശാസ്താംകോട്ട: കുടുംബ വഴക്കിനിടെ പരിക്കേറ്റ വയോധിക മരിച്ചു. ശാസ്താംകോട്ട രാജഗിരി ആദർശ് നിലയത്തിൽ സൈമണിന്റെ ഭാര്യ സബീനയാണ് (ബേബി-85) മരിച്ചത്. കേസിൽ വെള്ളിമൺ നാന്തിരിക്കൽ റോഷ് നിവാസിൽ രാജേഷ് ജോൺസണെ (32) ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. രാജേഷ് ജോൺസണും ബന്ധുവായ ആദർശും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിൽപ്പെട്ടാണ് സബീനയ്ക്ക് പരിക്കേറ്റത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രാത്രി ഒന്നരയോടെ മരിച്ചു.

വാരിയെല്ലിനും തുടയെല്ലിനും പൊട്ടലുണ്ടാക്കിയ മർദ്ദനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.