എഴുകോൺ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. എഴുകോൺ കല്ലുംപുറം മേലേമുകളിൽ ശ്രീനിവാസിൽ പ്രദീപ് കുമാറാണ് (53) മരിച്ചത്. കഴിഞ്ഞ 7ന് രാത്രി എഴുകോൺ റെയിൽവേ സ്റ്റേഷന് മുന്നിലായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകവെ പ്രദീപ് കുമാറിനെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. എഴുകോൺ പൊലീസ് കേസെടുത്തു.