kaatil
ഇന്ന് സമർപ്പണം ചെയ്യുന്ന പൊൻമന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ ഗജമണ്ഡപം

പൊൻമന: ചവറ പൊൻമന കാട്ടിൽ മേക്കതിൽദേവീക്ഷേത്രത്തിലെ ഗജമണ്ഡപ സമർപ്പണം ഇന്ന് നടക്കും. രാവിലെ 9നും 10നും മദ്ധ്യേ ശിവഗിരി മഠം ധർമ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഗജമണ്ഡപം ദേവിക്ക് സമർപ്പിക്കും. ക്ഷേത്രം തന്ത്രി വി.പി. ഉണ്ണിക്കൃഷ്ണൻ മുഖ്യ കാർമ്മികത്വം വഹിക്കും. സമർപ്പണ സമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. ക്ഷേത്രയോഗം പ്രസിഡന്റ് എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര താരം നവ്യാനായർ ഭദ്രദീപം തെളിക്കും. ആർ. കൃഷ്ണൻ എഫ്.സി.എ വിശിഷ്ടാതിഥികളെ ആദരിക്കും. ചലച്ചിത്രതാരം അജയകുമാർ (ഗിന്നസ് പക്രു) മുഖ്യാതിഥിയാകും. ചടങ്ങിൽ ക്ഷേത്ര ജീവനക്കാരെ ആദരിക്കും. വാർഡ് മെമ്പർ ജയചിത്ര ചികിത്സാ ധനസഹായ വിതരണം നിർവഹിക്കും. ക്ഷേത്ര ഭരണസമിതി സെക്രട്ടറി ടി. ബിജു സ്വാഗതവും ക്ഷേത്രഭരണ സമിതി വൈസ് പ്രസിഡന്റ് സി. അശോകൻ നന്ദിയും പറയും. ഗജമണ്ഡപ സമർപ്പണത്തോടനുബന്ധിച്ച് രാവിലെ 7ന് വിശേഷാൽ പൂജ,​ 8ന് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പക,​ വൈകിട്ട് 5ന് ഡോ. കണ്ടല്ലൂർ ഉണ്ണിക്കൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പക ഉണ്ടായിരിക്കും. ഗജമണ്ഡപ സമർപ്പണത്തോടനുബന്ധിച്ച് നടത്താനിരുന്ന ഗജമണ്ഡപ സമർപ്പണസദ്യയും മെഗാഷോയും ഉണ്ടായിരിക്കില്ലെന്നുംചടങ്ങുകൾ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തുമെന്നും ക്ഷേത്ര യോഗം പ്രസിഡന്റ് എസ്. സന്തോഷ് കുമാറും സെക്രട്ടറി ടി. ബിജുവും അറിയിച്ചു.