തൊടിയൂർ: പുതിയകാവ് നെഞ്ചുരോഗ ആശുപത്രി വിഷുദിനത്തിൽ വേറിട്ട പരിപാടിക്ക് വേദിയായി. എല്ലാ ദിവസവും രാവിലെ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രാതലുമായെത്തുന്ന നന്മവണ്ടി പ്രാതലിന് പുറമേ പാട്ടുംകൂടി കരുതിയാണ് വിഷുദിനത്തിൽ ആശുപത്രിയിൽ എത്തിയത്.സഹദേവൻ പട്ടശ്ശേരി രചിച്ച് ഹനഫാത്തിം എന്ന ഒൻപതാം ക്ലാസുകാരിപാടി സമൂഹമാദ്ധ്യമങ്ങളിൽ
വൈറലായ തുളസിക്കതിർ നുള്ളിയെടുത്തു എന്ന് തുടങ്ങുന്ന കൃഷ്ണഭക്തിഗാനം സഹദേവൻ പട്ടശ്ശേരിയുടെ സാന്നിദ്ധ്യത്തിൽ ഹന ആരു പത്രിയിലെത്തി ആലപിച്ചു.ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിളമ്പി നൽകി.നന്മ വണ്ടിയുടെ ചീഫ് കോ-ഓർഡിനേറ്റർ തൊടിയൂർ സന്തോഷ്, അബ്ദുൽഷുക്കൂർ, ഹാരീസ് ഹാരി, സിസ്റ്റർ സലൂജ, ആശുപത്രി ജീവനക്കാരൻ നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി.