കുണ്ടറ: വലിയവിള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വിഷു ഉത്സവം സംഘടിപ്പിച്ചു. കുമ്പളം സെന്റ് ജോസഫ് ഇന്റർനാഷണൽ അക്കാഡമിയും ചിറ്റുമല സെന്റ് ജോസഫ് ഇന്റർനാഷണൽ സ്കൂളും മുട്ടം സെന്റ് ജോസഫ് മോഡൽ എൽ.പി സ്കൂളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. മുപ്പത് കുടുംബങ്ങൾക്ക് ആയിരം രൂപയുടെ ഭക്ഷ്യകിറ്റുകളും പുടവകളും നൽകി. ഈസ്റ്റ് കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിയമ്മ, വലിയവിള ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസഫ് ഡി. ഫെർണാണ്ടസ്, ട്രസ്റ്റ് സെക്രട്ടറി സ്മിതാ രാജൻ, പേരയം പഞ്ചായത്ത് അംഗം രമേശ് കുമാർ, സ്‌കൂൾ പ്രിൻസിപ്പൽമാരായ പ്രവീൺകുമാർ, ലേഖ പവനൻ, രേവതി പ്രവീൺ, സെന്റ് ജോസഫ് ഹോംസ് വൈസ് പ്രസിഡന്റ് ഷിബുകുമാർ, അംഗങ്ങളായ റമ്മി, സുജ, നിഖിത കാസ്ട്രോ, മുട്ടം പി.ടി.എ പ്രസിഡന്റ് സുമേഷ് എന്നിവർ പങ്കെടുത്തു.