തൃക്കോവിൽവട്ടം: തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങൾ കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷയെയും പഞ്ചായത്ത് പ്രസിഡന്റിനെയും ഉപരോധിച്ചു. രാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട പദവികൾ ദുരുപയോഗപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ഉപരോധം. ബി.ജെ.പി അംഗങ്ങളായ വസന്താബാലചന്ദ്രൻ, സുനിതസുനിത്ത്, മോനിഷ, അമ്മു മോൾ എന്നിവർ ഇന്നലെ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്കരിച്ചാണ് ഉപരോധസമരം നടത്തിയത്. ബി.ജെ.പി.പ്രവർത്തകരായ വിജയകുമാർ, ബൈജു പുതുച്ചിറ, രഞ്ജിത്ത്, കിഴവൂർജയകുമാർ, വിനോദ് ,സുനിത്ത് ദാസ്, സനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.