കൊല്ലം: കൊവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യവും പുതുക്കി നിശ്ചയിച്ച അടിസ്ഥാന ശമ്പളവും സ്കൂൾ മാനേജ്മെന്റുകൾ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ അടിയന്തരമായി നൽകണമെന്ന് സ്റ്റേറ്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഡ്രൈവേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ടി. രാജേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി മുരളീധരൻ നായർ (പ്രസിഡന്റ്), ആർ. രാമചന്ദ്രൻ (ജനറൽ സെക്രട്ടറി), ശെന്തിൽ കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.