കരുനാഗപ്പള്ളി :ബി.ആർ.അംബേദ്കർ സ്റ്റഡി സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇടക്കുളങ്ങര ചാച്ചാജി സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ഡോ. അംബേദ്കർ ജന്മവാർഷിക സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് ഉദ്ഘാടനം ചെയ്തു.ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബോബൻ.ജി.നാഥ് അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഏർപ്പെടുത്തിയ ഡോ.ബി.ആർ.അംബേദ്കർ അവാർഡ് കായിക അദ്ധ്യാപകൻ ഡോ.എം.കെ. രാജുവിന് നൽകി ആദരിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അംബേദ്കർ ഇസത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ ആർ.സനജൻ ക്ലാസെടുത്തു. ചലച്ചിത്ര താരംആദിനാട് ശശി, ചൂളൂർ ഷാനി, സി.എം.ഷെരിഫ്, ആർ. സാജൻ, വിളയിൽ അഷറഫ്, തുണ്ടിൽ സുധാകരൻ, മാജിത, സോമ അജി, ലക്ഷ്മി, എ.സനൽകുമാർ , അജി ലൗലാന്റ്, അജീസ് സെയ്ദ് എന്നിവർ സംസാരിച്ചു.