കൊട്ടാരക്കര: താലൂക്ക് എൻ.എസ്.എസ് യൂണിയനിലെ മന്നം സർവീസ് സൊസൈറ്റി സ്വയംസഹായ സംഘങ്ങൾക്കായി രണ്ടര കോടി രൂപ വായ്പ വിതരണം നടത്തി. അഞ്ഞൂറ് വനിതകൾക്കാണ് വായ്പ നൽകിയത്. യൂണിയൻ ട്രഷറർ കെ.പ്രഭാകരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് പി.തങ്കപ്പൻ പിള്ള വിതരണ ഉദ്ഘാടനം നടത്തി. സെക്രട്ടറി സി.അനിൽകുമാർ, ജി.സതീഷ് കുമാർ, പി.രാജഗോപാൽ, വി.പ്രശാന്ത് കുമാർ എന്നിവർ പങ്കെടുത്തു.